താൻ ആരുടെയും കാര്യത്തിൽ അഭിപ്രായം പറയാറില്ല, കോടതി തീരുമാനിക്കട്ടെ : പീഡന പരാതിയിൽ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ സുരേഷ് ഗോപി

I don't comment on anyone's affairs, let the court decide: Suresh Gopi on Ranjith's arrest in a harassment complaint

താൻ ആരുടെയും കാര്യത്തിൽ അഭിപ്രായം പറയാറില്ലെന്നും മുകേഷ്, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ വിഷയത്തിലും ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ കോടതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 തിരുവനന്തപുരം : യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി വ്യക്തമാക്കി. താൻ ആരുടെയും കാര്യത്തിൽ അഭിപ്രായം പറയാറില്ലെന്നും മുകേഷ്, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ വിഷയത്തിലും ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ കോടതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അറസ്റ്റിലായ രഞ്ജിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അദ്ദേഹത്തെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും. മുൻകൂർ ജാമ്യത്തിനായുള്ള നീക്കങ്ങൾക്കിടെയാണ് രഞ്ജിത്തിനെ പോലീസ് പിടികൂടിയത്. അറസ്റ്റ് ഭയന്ന് സ്വന്തം വാഹനം ഉപേക്ഷിച്ച് സഹപ്രവർത്തകനൊപ്പം മറ്റൊരു വാഹനത്തിൽ ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച രഞ്ജിത്തിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കേസിൽ ഉടൻ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകർ അറിയിച്ചിട്ടുണ്ട്. ഷൂട്ടിംഗ് സെറ്റിലുള്ളവർക്കും പീഡനവിവരത്തെക്കുറിച്ച് അറിവുണ്ടായിരുന്നു എന്ന കണ്ടെത്തലിനെത്തുടർന്ന് കൃത്യമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Tags