രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; പത്താം പ്രതിക്ക് ജാമ്യം
നവാസ് കിടപ്പിലാണെന്ന് മുന്‍നിര്‍ത്തിയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്.
കൊച്ചി: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപ്പെടുത്തിയ കേസിൽ പത്താംപ്രതിക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
മുല്ലയ്ക്കല്‍ വട്ടയ്ക്കാട്ടുശേരി നവാസിനാണ് ജാമ്യം ലഭിച്ചത്. നവാസ് കിടപ്പിലാണെന്ന് മുന്‍നിര്‍ത്തിയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്.
ചികിത്സയ്ക്കായി മുപ്പത് ദിവസമാണ് കോടതി അനുവദിച്ചത്. ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. മാവേലിക്കര സെഷന്‍സ് കോടതിയിലാണ് ജാമ്യം നടപ്പാക്കേണ്ടത്. ജാമ്യ കാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്. ഓഗസ്റ്റ് അഞ്ചിന് സെന്‍ട്രല്‍ ജയിലില്‍ കീഴടങ്ങണം എന്നിങ്ങനെയാണ് വ്യവസ്ഥകള്‍
2021 ഡിസംബര്‍ 19നായിരുന്നു രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം. കേസിലെ 15 പ്രതികള്‍ക്കും മാവേലിക്കര സെഷന്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്.
.jpg)

