പാര്‍ട്ടിക്ക് പ്രതിസന്ധി ഉണ്ടായ സമയത്ത് കോണ്‍ഗ്രസായ ആളാണ് രമേശ് പിഷാരടി ; ഷാഫി പറമ്പില്‍

National Highway blockade case; Shafi Parambil sentenced, fined Rs. 1000, and jailed until the court adjourns

എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്ന സമയത്ത് കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞ ആളാണ് പിഷാരടിയെന്നും ആ രാഷ്ട്രീയം പാലക്കാട്ടെ ജനങ്ങള്‍ തിരിച്ചറിയുമെന്നും ഷാഫി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാലക്കാട്ടെ രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി. പാര്‍ട്ടിക്ക് പ്രതിസന്ധി ഉണ്ടായ സമയത്ത് കോണ്‍ഗ്രസ് ആയ ആളാണ് രമേശ് പിഷാരടിയെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്ന സമയത്ത് കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞ ആളാണ് പിഷാരടിയെന്നും ആ രാഷ്ട്രീയം പാലക്കാട്ടെ ജനങ്ങള്‍ തിരിച്ചറിയുമെന്നും ഷാഫി പറഞ്ഞു. സന്ദീപ് വാര്യരുടെ സ്ഥാനാര്‍ത്ഥിത്വത്തിലും അദ്ദേഹം പ്രതികരിച്ചു. ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ടെന്നും വെയ്റ്റ് ആന്‍ഡ് സീ എന്നുമാണ് ഷാഫി പറമ്പില്‍ പറഞ്ഞത്.

tRootC1469263">


'കേരളത്തിലെ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ആളാണ് രമേശ് പിഷാരടി. പാര്‍ട്ടിക്ക് എല്ലാ സൗകര്യങ്ങളും അധികാരവും ഉളള സമയത്ത് എന്നാല്‍ ഞാനും കോണ്‍ഗ്രസാകാം എന്ന് വിചാരിച്ച് വന്നയാളല്ല അദ്ദേഹം. എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്ന സമയത്ത് കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞ ആളാണ്. ആ രാഷ്ട്രീയം പാലക്കാട്ടെ ജനങ്ങള്‍ തിരിച്ചറിയും. ജനങ്ങളാഗ്രഹിക്കുന്ന മാറ്റം സാധ്യമാക്കാന്‍, ജനങ്ങള്‍ക്കിടയില്‍ നിന്ന് പോരാടാന്‍ സാധിക്കുന്ന സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഇനിയും ഇങ്ങനെയായിരിക്കും.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഒറ്റക്കെട്ടായുളള ഓപ്ഷനാണ് രമേശ് പിഷാരടി': ഷാഫി പറമ്പില്‍ പറഞ്ഞു.

Tags