'ഓട്ടാേരക്ഷാ പദ്ധതി'യുമായി പാലക്കാട് എംഎൽഎ രമേഷ് പിഷാരടി ; മണ്ഡലത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് സിപിആർ പരിശീലനം
Sep 21, 2026, 20:11 IST
പാലക്കാട് : 'ഓട്ടാേരക്ഷാ പദ്ധതി'യുമായി പാലക്കാട് എംഎൽഎ രമേഷ് പിഷാരടി. ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് സിപിആർ പരിശീലനം നൽകാൻ പദ്ധതിയുമായാണ് എംഎൽഎ രംഗത്ത് എത്തിയിരിക്കുന്നത്. പാലക്കാട് മണ്ഡലത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്കാണ് പരിശീലനം നൽകുന്നത്. കുഴഞ്ഞുവീണ് മരിക്കുന്ന ആളുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്ന് രമേഷ് പിഷാരടി എംഎൽഎ വ്യക്തമാക്കി.
ജനങ്ങളുമായി സമ്പർക്കം നടത്തുന്നതിൽ കൂടുതലും ഓട്ടോറിക്ഷ തൊഴിലാളികളായതിനാലാണ് പ്രത്യേക പരിശീലനം ഒരുക്കുന്നതെന്നാണ് രമേഷ് പിഷാരടി പറഞ്ഞത്. ലോക ഹൃദയ ദിനമായ സെപ്റ്റംബർ 29ന് പദ്ധതിക്ക് തുടക്കം കുറിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. നടൻ കുഞ്ചാക്കോ ബോബനാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്.
.jpg)

