യു.ഡി.എഫ് മുന്നേറ്റം ബി.ജെ.പിയെയും ഇടതുപക്ഷത്തെയും വിരളിപിടിപ്പിക്കുന്നു: രമേശ് ചെന്നിത്തല

ramesh chennithala


തിരുവനന്തപുരം:  തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യു.ഡി.എഫ് കൈവരിച്ച മുന്നേറ്റവും ജനസ്വീകാര്യതയും ബി.ജെ.പിയെയും ഇടതുപക്ഷത്തെയും ഒരേ സമയം ഭയപ്പെടുത്തുകയും വിരളിപിടിപ്പിക്കുകയുമാണെന്ന് കോൺഗ്രസ് പ്രചാരണ കമ്മിറ്റി ചെയർമാൻ രമേശ് ചെന്നിത്തല. ഇതിന്റെ ഭാഗമായിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾ അവർ സംഘടിപ്പിക്കുന്നത്. 

പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായ രമേഷ് പിഷാരടിയെ ബി.ജെ.പിയുടെ നേതൃത്വത്തിലാണ് തടസപ്പെടുത്തിയത് എങ്കിൽ തൃക്കരീപ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ സന്ദീപ് വര്യരെ തടഞ്ഞത് സി.പി.എം പ്രവർത്തകരാണ്. കൂടാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ശശി തരൂർ എം.പിയുടെ ഗൺമാൻ ഉൾപ്പെടെയുള്ളവർക്ക് നേരെ വണ്ടൂരിൽ ആക്രമണം നടന്നു. മുമ്പ് ആറമുളയിലെ കോൺഗ്രസ് സ്ഥാനാർത്ഥി അബിൻ വർക്കിയെ വോട്ട് അഭ്യർത്ഥന എസ്.എഫ്.ഐ പ്രവർത്തകർ തടസപ്പെടുത്തിയതും വാർത്തയായിരുന്നു. ഇതെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്ന സ്വീകാര്യത കണ്ട് വിരളി പിടിച്ചാണ് ബി.ജെ.പി- സി.പി.എം പ്രവർത്തകർ അക്രമം അഴിച്ചുവിടുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Tags