രാഷ്ട്രീയ കാരണങ്ങളാൽ പരോൾ നൽകുകയോ നീട്ടിക്കൊണ്ടുപോകുകയോ ചെയ്യില്ല: രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാഷ്ട്രീയ കാരണങ്ങളാൽ പരോൾ നൽകുകയോ നീട്ടിക്കൊണ്ടുപോകുകയോ ചെയ്യില്ല. തടവുകാരുടെ ന്യായമായ പരോളുകൾ നിഷേധിക്കില്ല. പക്ഷേ രാഷ്ട്രീയ കാരണങ്ങളാൽ തടവുകാർക്ക് അനാവശ്യമായ പരോളുകൾ, പലതും കോടതിയിൽ നിന്നാണ് കിട്ടുന്നത്. ജയിൽ ഉപദേശക സമിതികൾ റെക്കമെൻഡ് ചെയ്തു വന്നിട്ടുള്ള പല കേസുകളുമുണ്ട്. അത് സാധാരണ അവധിയാണ്, പരോളല്ല. ന്യായമായ തടവുകാർക്ക് കിട്ടേണ്ട അവകാശമാണ് ഈ അവധി. തടവുകാരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യും. അതാണ് ഗവൺമെന്റിന്റെ നിലപാട്.
ജയിലുകൾ മുന്നോട്ടു പോകുന്ന സന്ദർഭമാണ്. ജയിൽ പുള്ളികൾ തന്നെ ഉണ്ടാക്കുന്ന വസ്തുക്കൾ വിറ്റഴിക്കാനുള്ള സംവിധാനം ഉണ്ടാവണം.
അതുപോലെതന്നെ നിങ്ങൾക്കറിയാം ചപ്പാത്തി യൂണിറ്റുകൾ, പെട്രോൾ പമ്പുകൾ അതൊക്കെ നല്ല നിലയിൽ നടത്തിക്കൊണ്ടുപോകുന്നുണ്ട്. ആ പണം ഉപയോഗിച്ചുകൊണ്ട് ജയിലിന്റെ വികസനം നടത്തുന്നുണ്ട്. ബാക്കിയുള്ള പണം ഗവൺമെന്റിലേക്ക് അടയ്ക്കുന്നുണ്ട്. അങ്ങനെ ജയിലിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളാണ് ഇന്നത്തെ യോഗത്തിൽ ഉയർന്നുവന്നത്. ജയിലിലെ അന്തേവാസികൾ, തടവ് പുള്ളികൾ ഇവർക്കൊക്കെ ബുദ്ധിമുട്ടുണ്ടാക്കാതെ അതേസമയം നിയമങ്ങൾ പാലിച്ചുകൊണ്ട് മുന്നോട്ടുപോകാൻ വേണ്ടിയിട്ടുള്ള നടപടികൾ സ്വീകരിക്കാനുള്ള കാര്യങ്ങളാണ് ചർച്ച ചെയ്തത്. ഇന്നത്തെ മീറ്റിംഗ് വളരെ ഫലപ്രദമായി. ഭാവിയിൽ ജയിലുകളുടെ സുരക്ഷിതത്വം വർദ്ധിപ്പിക്കാനും ജയിൽ പുള്ളികളുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളെപ്പറ്റി ആലോചിക്കാനും ഒക്കെയുള്ള സമഗ്രമായ ഒരു പദ്ധതിയെപ്പറ്റിയാണ് ആലോചിക്കുന്നത്. ജയിൽ മാനുവൽ പരിഷ്‌കരണം, ജയിൽ റൂൾസിലെ പരിഷ്‌കരണം ഈ രണ്ടു പ്രധാനപ്പെട്ട കാര്യങ്ങൾ ആഭ്യന്തര വകുപ്പ് അത് പ്രത്യേകമായി പരിശോധിക്കാനും തീരുമാനിച്ചു. ജയിൽ ചാട്ടം അന്വേഷിക്കാനുള്ള കമ്മിറ്റിയുടെ കാലാവധി മൂന്നു മാസം കൂടി നീട്ടി കൊടുത്തിട്ടുണ്ട്. ജസ്റ്റിസ് രാമചന്ദ്രൻ നായരും ജേക്കബ് പുന്നൂസും അടങ്ങുന്ന രണ്ടംഗ കമ്മിറ്റിയാണിത്.
പോലീസ് ആഭ്യന്തര വകുപ്പ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' വലിയ നല്ല നിലയിലാണ് മുന്നോട്ടു പോകുന്നത്. പോലീസ്, എക്‌സൈസ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവർ ചേർന്നാണ് ഇത് നടത്തുന്നത്. അതിന് മാധ്യമങ്ങളുടെ പൂർണ്ണ സഹകരണം ഞങ്ങൾക്ക് ആവശ്യമാണ്.
.jpg)

