മറിയക്കുട്ടിയെയും അന്നയെയും കാണാൻ എത്തി രമേശ് ചെന്നിത്തല

google news
ramesh chennithala

ഇടുക്കി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങിയ മറിയക്കുട്ടിയെയും അന്നയെയും കാണാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി. കഴിഞ്ഞ ദിവസമാണ് പെൻഷൻ മുടങ്ങിയതിന്റെ പശ്ചാത്തലത്തിൽ മറിയക്കുട്ടി, അന്ന എന്നീ വയോധികർ ഭിക്ഷാപാത്രവുമായി നിരത്തിലിറങ്ങിയത്.

 200 ഏക്കറിൽ പാർട്ടി ജില്ലാ നേതാക്കൾക്കൊപ്പം ആണ് രമേശ് ചെന്നിത്തല ഇവരെ കാണാൻ എത്തിയത്. ഇരുവർക്കും സഹായ ഹസ്തവുമായിട്ടായിരുന്നു രമേശ് ചെന്നിത്തലയുടെ വരവ്.

മറിയക്കുട്ടിക്കും അന്നയ്ക്കും ക്ഷേമ പെൻഷൻ കിട്ടുന്നത് വരെ 1600 രൂപ വീതം നൽകുമെന്ന് ചെന്നിത്തല അറിയിച്ചു. 1600 രൂപ മറിയക്കുട്ടിക്കും അന്നയ്ക്കും നേരിട്ട് കൈമാറുകയും ചെയ്തു.

Tags