കെട്ടിടം ഇടിഞ്ഞുവീണതുപോലെ ഈ സർക്കാരും ഇടിഞ്ഞ് വീഴും, 'സാധാരണക്കാർക്കും പാവപ്പെട്ടവർക്കും അമേരിക്കയിൽ പോയി ചികിത്സിക്കാൻ കഴിയില്ലല്ലോ' ; രമേശ് ചെന്നിത്തല

ramesh chennithala
ramesh chennithala


കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണതുപോലെ ഈ സർക്കാരും ഇടിഞ്ഞ് വീഴുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ആരോഗ്യമേഖലയിലുണ്ടായ തകർച്ചയുടെ പൂർണ്ണ ഉത്തരവാദി ആരോഗ്യ മന്ത്രിയാണ്. വീണ ജോർജ് അടിയന്തിരമായി രാജിവെക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

tRootC1469263">

'സംവിധാനത്തിന്റെ പരാജയമാണെന്ന് മന്ത്രി തന്നെ പറഞ്ഞു. മന്ത്രിയാണല്ലോ സിസ്റ്റത്തെ നിയന്ത്രിക്കുന്നത്. അപ്പോൾ മന്ത്രിയുടെ തന്നെ പരാജയമാണ്. വസ്തുതകളെ മനസ്സിലാക്കി തിരുത്താൻ സർക്കാർ തയ്യാറായില്ല. 8ാം തീയതി സംസ്ഥാന വ്യാപകമായി താലൂക്ക് ആശുപത്രികളിലേക്ക് മാർച്ച് നടത്തും' എന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണ് രോഗിയുടെ കൂട്ടിരിപ്പുകാരി തലയോളപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചതിലാണ് പ്രതികരണം.

'മുഖ്യമന്ത്രി ആരോടും പറയാതെ ചികിത്സയ്ക്ക് പോയി. മുഖ്യമന്ത്രിക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിന് ആരും എതിരല്ല. എന്നാൽ കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് ആരോഗ്യമേഖലയിൽ നിന്നും നീതി കിട്ടാത്ത സമയത്താണ് മന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. വീണ ജോർജിന്റെ രാജിയെങ്കിലും വാങ്ങിയിട്ട് മുഖ്യമന്ത്രിക്ക് ചികിത്സക്കായി പോകാമായിരുന്നു. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും അമേരിക്കയിൽ പോയി ചികിത്സിക്കാൻ കഴിയില്ലല്ലോ', രമേശ് ചെന്നിത്തല പറഞ്ഞു.

Tags