തിരുവല്ലയിൽ രമേശ്‌ ചെന്നിത്തലക്ക് അഭിവാദ്യമർപ്പിച്ച് ഫ്ലെക്സ് വെച്ച ആളിന്റെ 'തല പോയി'

The man who greeted Ramesh Chennithala and put on a flex 'lost his head'

ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അഭിവാദ്യമർപ്പിച്ച് എസ് സി എസ് ട്രാഫിക് സിഗ്നലിന് മുന്നിൽ സ്ഥാപിച്ച  ഫ്ലെക്സ് ബോർഡിലുള്ള കോൺഗ്രസ് നേതാവിന്റെ മുഖമാണ് മുറിച്ചു മാറ്റിയ നിലയിൽ കണ്ടത്. 

 തിരുവല്ല :  ആഭ്യന്തര വകുപ്പ് മന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് തിരുവല്ല ടൗണിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡിലെ  തല വെട്ടി മാറ്റി. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അഭിവാദ്യമർപ്പിച്ച് എസ് സി എസ് ട്രാഫിക് സിഗ്നലിന് മുന്നിൽ സ്ഥാപിച്ച  ഫ്ലെക്സ് ബോർഡിലുള്ള കോൺഗ്രസ് നേതാവിന്റെ മുഖമാണ് മുറിച്ചു മാറ്റിയ നിലയിൽ കണ്ടത്. 

ബുധനാഴ്ചയാണ് സംഭവം ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പദത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം മുറുകിയിരുന്നു. കോൺഗ്രസിലെ ഗ്രൂപ്പ് പോര് ശക്തമാകുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള സംഭവമുണ്ടായത് എന്നും ടൗണിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചാൽ കുറ്റക്കാരെ കണ്ടെത്താൻ ആകും എന്നാണ് എന്നാണ് പ്രദേശവാസികൾ പറയുന്നത്.

Tags