മുഖ്യമന്ത്രി നടത്തുന്നത് ഉല്ലാസയാത്ര, ഏഴ് വര്‍ഷം ജനങ്ങളെ കാണാത്ത രാജാവ് ഇപ്പോള്‍ ഇറങ്ങുന്നു; ചെന്നിത്തല

google news
ramesh chennithala



നവകേരള സദസിന്റെ പേരില്‍ മുഖ്യമന്ത്രി നടത്തുന്നത് ഉല്ലാസയാത്രയെന്ന് രമേശ് ചെന്നിത്തല. ഏഴ് കൊല്ലമായി ജനങ്ങള്‍ക്കിടയിലിറങ്ങാത്ത രാജാവ് ഇപ്പോള്‍ എന്തിനാണ് ഇറങ്ങുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാം. പി ആര്‍ ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാശമാണ്   നവകേരള സദസും യാത്രയും സംഘടിപ്പിക്കുന്നത്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. ലൈഫില്‍ വീട് പൂര്‍ത്തിയാക്കാതെ ജനങ്ങള്‍ വലയുന്നു. ക്ഷേമപെന്‍ഷന്‍ നല്‍കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  ഇതൊന്നും കൊണ്ടും കേരളത്തില്‍ പാര്‍ലമെന്റില്‍ എല്‍ഡിഎഫിന് ഒരു സീറ്റ് പോലും കിട്ടാന്‍ പോകുന്നില്ല.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരുന്നു എന്ന് കണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും നാടുകാണാന്‍ ഇറങ്ങിയത്. 20 20 സീറ്റും യുഡിഎഫ് നേടും. 5000 രൂപ ബില്ല് പോലും ട്രഷറിയില്‍ മാറാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാടുമുഴുവന്‍ നടന്ന നിവേദനം വാങ്ങിച്ചിട്ട് എന്തുകാര്യമെന്നും അദ്ദേഹം പരിഹാസിച്ചു.

രാഹുല്‍ഗാന്ധി കണ്ടെയ്‌നര്‍ യാത്ര നടത്തി എന്ന് പറഞ്ഞ് അധിക്ഷേപിച്ചവരാണ് പഞ്ചനക്ഷത്ര ആഡംബര ബസ് യാത്ര നടത്തുന്നത്.പാവപ്പെട്ട ജനങ്ങളുടെ വയറ്റത്തടിക്കുന്ന നടപടിയാണിതെന്നും ചെന്നിത്തല പ്രതികരിച്ചു. ഈ യാത്ര കൊണ്ട് ഒരു പ്രയോജനവും ജനങ്ങള്‍ക്കുണ്ടാകുന്നില്ല. ഇതുകൊണ്ട് പ്രയോജനം ഉണ്ടാകുന്നത് മുഖ്യമന്ത്രിക്ക് മാത്രമാണെന്നും തദ്ദേശസ്ഥാപനങ്ങളുടെ പണം പിഴിഞ്ഞെടുക്കുന്ന നടപടി ജനദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.


 

Tags