റംബുട്ടാൻ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

death
death

മുത്തശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി കൈയില്‍ കിട്ടിയ റംബുട്ടാൻ വിഴുങ്ങുകയായിരുന്നു

പെരുമ്ബാവൂർ: റംബുട്ടാൻ പഴം തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. പെരുമ്ബാവൂർ മരുതുകവലയില്‍ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി സ്വദേശിനി പെരുശേരില്‍ ആതിരയുടെ മകൻ അവ്യുക്ത് (ഒന്ന്) ആണു മരിച്ചത്.ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. 

മുത്തശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി കൈയില്‍ കിട്ടിയ റംബുട്ടാൻ വിഴുങ്ങുകയായിരുന്നു. ഉടൻതന്നെ പെരുമ്ബാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്ബാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയില്‍. ‎

tRootC1469263">

Tags