റമദാൻ തുടങ്ങാനിരിക്കെ ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വന്നത് ഒരു ലക്ഷത്തോളം യാചകവൃത്തിക്കാർ : ജാഗ്രത പാലിക്കണമെന്ന് കേരളാ പൊലിസ് മുന്നറിയിപ്പ്

As Ramadan is about to begin, around one lakh beggars have come to Kerala from other states: Kerala Police warns people to be vigilant

കണ്ണൂർ :ഈ റമദാൻ മാസത്തിൽ നിരവധി യാചകർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഒഴുകി വരുന്നുണ്ടെന്ന് കേരളാ പൊലിസ് മുന്നറിയിപ്പ് നൽകി. ഇവരിൽ പലരുംകൊടും ക്രിമിനലുകളാണ്. ഒരു നയാ പൈസയും ഇവർക്ക് കൊടുക്കരുത്. സ്ത്രീകൾ മാത്രമുള്ള വീട്ടിൽ ഇവർ വന്നാൽ വാതിൽ തുറക്കാതെ അവരെ പറഞ്ഞു വിടണമെന്നും പൊലിസ് അറിയിച്ചു.
  
ഒരാഴ്ച്ചക്കിടയിൽ കോഴിക്കോട്, കണ്ണൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനുകളിൽ വന്നിറങ്ങിയ ഇരെ സംസ്ഥാനക്കാർ ഒരു ലക്ഷത്തോളം ഉണ്ടെന്നാണ് കണക്കുകൾ.ഇവരുടെ ഒഴുക്ക് കൂടാനുള്ള കാരണം പൊലീസ് അന്വേഷിച്ചപ്പോൾ കണ്ടെത്തിയത്, റമദാൻ മാസത്തിൽ യാചിക്കാനും റമദാനിൽ നോമ്പെടുത്തു അവശരായവരെ കീഴ്പെടുത്തി കവർച നടത്താനുമാണ് ലക്ഷ്യമിടുന്നതെന്നാണ് 'വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ 'Locked House Information'' സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. 

tRootC1469263">

പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്. ഗൂഗിൾപ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോൽ ആപ്പ് ലഭ്യമാണെന്ന് അറിയിച്ചു.

Tags