പ്രിയസുഹൃത്ത് ശ്രീനിവാസൻ ഇനിയില്ലെന്ന വാർത്ത ഞെട്ടിച്ചു ; ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സഹപാഠിയെ ഓർത്ത് രജനീകാന്ത്, ആദരമർപ്പിച്ച് കമൽഹാസൻ

Shocked by the news that his dear friend Sreenivasan is no more; Rajinikanth remembers his classmate at the Film Institute, Kamal Haasan pays tribute
Shocked by the news that his dear friend Sreenivasan is no more; Rajinikanth remembers his classmate at the Film Institute, Kamal Haasan pays tribute


അന്തരിച്ച നടൻ ശ്രീനിവാസനെ അനുസ്മരിച്ച്  കമൽ ഹാസനും രജനീകാന്തും. ശ്രീനിവാസൻ ഇനി നമുക്കൊപ്പമില്ല എന്നത് തന്നെ ഞെട്ടിച്ചുവെന്ന് രജനീകാന്ത് പറഞ്ഞു. ചെന്നൈയിലെ അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നിച്ച് പഠിച്ചവരാണ് രജനിയും ശ്രീനിയും. ശബ്ദസന്ദേശത്തിലൂടെയാണ് രജനീകാന്ത് ശ്രീനിവാസന് ആദരമർപ്പിച്ചത്.

tRootC1469263">


'എന്റെ പ്രിയസുഹൃത്ത് ശ്രീനിവാസൻ ഇനിയില്ലെന്ന വാർത്ത എന്നെ ഞെട്ടിച്ചു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ എന്റെ സഹപാഠിയായിരുന്നു അദ്ദേഹം. മികച്ച നടനും വളരെ നല്ലൊരു മനുഷ്യനുമായിരുന്ന അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.' -രജനീകാന്ത് പറഞ്ഞു.

  • ഫേസ്ബുക്കിലൂയാണ് കമൽഹാസൻ ശ്രീനിവാസനെ അനുസ്മരിച്ചത്. 'ചില കലാകാരന്മാർ നമ്മളെ രസിപ്പിക്കും, ചിലർ പ്രബുദ്ധരാക്കും, ചിലരാകട്ടെ പ്രകോപിപ്പിക്കും.  ശ്രീനിവാസൻ ഇതെല്ലാം ചെയ്തു. അതുല്യ കലാകാരന് എന്റെ ആദരം. അദ്ദേഹത്തിന്റെ കുടുംബത്തേയും പ്രിയപ്പെട്ടവരേയും അഗാധമായ അനുശോചനം അറിയിക്കുന്നു.' -ഇതാണ് ശ്രീനിവാസന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കമൽഹാസൻ കുറിച്ചത്.

Tags