ഫ്രീസറില്ലാത്ത ആംബുലൻസിൽ രാജേഷിൻ്റെ മൃതദേഹം; വീഴ്ചയിൽ വിശദീകരണം തേടി കണ്ണൂർ എഡിഎം

d

ചെറുപുഴ മീന്തുള്ളിയിൽ തുരുത്തിൽപെട്ടയാളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശി ആർ രാജേഷ് ഒഴുക്കിൽപെട്ടത്.

കണ്ണൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ചയുണ്ടായ സംഭവത്തിൽ പയ്യന്നൂർ തഹസീൽദാരോടും പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടി .കണ്ണൂർ എഡിഎം. ഫ്രീസറില്ലാത്ത ആംബുലൻസിൽ മൃതദേഹം കൊണ്ടുപോയ സാഹചര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു നോട്ടീസ് നൽകി. ഇന്ന് മൂന്ന് മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം

ചെറുപുഴ മീന്തുള്ളിയിൽ തുരുത്തിൽപെട്ടയാളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശി ആർ രാജേഷ് ഒഴുക്കിൽപെട്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആണ് രാജേഷിൻ്റെ മൃതദേഹം ലഭിച്ചത്. പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം രാത്രി എട്ടുമണിയോടെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

ആംബുലൻസ് കോഴിക്കോട് എത്തിയപ്പോഴേക്കുമാണ് മൃതദേഹത്തിൻ്റെ അവസ്ഥ മോശമായത്. വിഷയം മെഡിക്കൽ കോളേജിനെ സൂപ്രണ്ടിനെ അറിയിച്ചതോടെ, സൂപ്രണ്ട് ഇടപെട്ട് ചാവക്കാട് വെച്ച് സ്വകാര്യ ആംബുലൻസ് ഏ‍ർപ്പെടാക്കി. സംഭവം വിവാദമായതോടെ ആണ് റവന്യൂ മന്ത്രി എ പി അനിൽ കുമാർ വിഷയത്തിൽ ഇടപെടുകയും കണ്ണൂർ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടുകയും ചെയ്തത്

Tags