ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ചട്ടങ്ങൾ ലംഘിച്ച് റീൽ, വിവാദത്തിൽ രാജീവ് ചന്ദ്രശേഖർ

Rajeev Chandrasekhar in controversy after reel violates Guruvayur temple rules
Rajeev Chandrasekhar in controversy after reel violates Guruvayur temple rules

ഗുരുവായൂർ ക്ഷേത്രത്തിൽ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ നിയന്ത്രണമുള്ള മേഖലയിൽ നിന്നുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ റീൽസ് വിവാദത്തിൽ . ക്ഷേത്രദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് റീൽസ് ആയി രാജീവ് ചന്ദ്രശേഖർ തന്നെ പങ്കുവച്ചത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരിശോധിക്കണമെന്നുമാണ് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ  പ്രതികരിച്ചത് 

tRootC1469263">

നേരത്തെ ഇതേ സ്ഥലത്ത് റീൽസ് ചിത്രീകരിച്ച ജസ്ന സലീമിനെതിരെ കലാപശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയ രാജീവ് ചന്ദ്രശേഖർ ദർശനത്തിന്റെ ദൃശ്യങ്ങൾ റീൽസായി പങ്കുവെച്ചത്. വിഷു ദിവസം മാധ്യമങ്ങൾക്കു ഉൾപ്പെടെ ദൃശ്യങ്ങൾ പകർത്താൻ നിയന്ത്രണം ഏർപ്പെടുത്തിയ മേഖലയിലാണ് റീൽസ് ചിത്രീകരിച്ചത്.

Tags