രാജ്യത്തിന്റെ ചരിത്രം തിരുത്താന്‍ മുസ്ലിം ലീഗ് ശ്രമിക്കേണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍; സവര്‍ക്കര്‍ ചോദ്യ വിവാ?ദത്തില്‍ പ്രതികരണം
Aug 9, 2026, 06:58 IST
രാജ്യത്തിന്റെ ചരിത്രം തിരുത്താന്‍ മുസ്ലിം ലീഗ് ശ്രമിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമര ക്വിസ് മത്സര ചോദ്യ വിവാദത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍. വി.ഡി. സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യമാണ് വിവാദത്തിലായത്. രാജ്യത്തിന്റെ ചരിത്രം തിരുത്താന്‍ മുസ്ലിം ലീഗ് ശ്രമിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് വിദ്യാഭ്യാസ മേഖലയില്‍ എന്തെങ്കിലും ഗൂഢാലോചന നടത്തിയാല്‍ ബിജെപി പ്രതികരിക്കും.
നാടിന്റെ ചരിത്രം തീരുമാനിക്കേണ്ടത് ലീഗ് അല്ലെന്നും സവര്‍ക്കറെ ഇഷ്ടമില്ലെങ്കില്‍ ടിപ്പു സുല്‍ത്താന്റെ പുസ്തകം വായിക്കട്ടെ എന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ചരിത്രമെന്തെന്ന് ഓരോരുത്തര്‍ക്കും അറിയാമെന്നും നാടിന്റെ ചരിത്രം തീരുമാനിക്കേണ്ടത് മുസ്ലിം ലീഗല്ലെന്നും അദ്ദേഹം പറഞ്ഞു.
.jpg)

