ബിജെപി ഇസ്രയേല്‍ അനുകൂല പരിപാടി കോഴിക്കോട്, ഉദ്ഘാടനം രാജീവ് ചന്ദ്രശേഖര്‍

google news
rajeev

ഇസ്രയേല്‍ അനുകൂല പരിപാടി നടത്താന്‍ ബിജെപി. ഡിസംബര്‍ രണ്ടിന് കോഴിക്കോട് നടത്തുന്ന റാലി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. 

ഭീകര വിരുദ്ധ സമ്മേളനം എന്ന പേരില്‍ നടത്തുന്ന പരിപാടിയിലേക്ക് ക്രൈസ്തവ സഭകളെ ഉള്‍പ്പെടെ ക്ഷണിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി കെ സജീവന്‍ അറിയിച്ചു.

നേരത്തെ മുസ്ലീം ലീഗിന്റേയും സിപിഐഎമ്മിന്റേയും പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികള്‍ കോഴിക്കോട് നടന്നിരുന്നു. നവംബര്‍ 23 ന് കോണ്‍ഗ്രസിന്റെ പരിപാടിയും കോഴിക്കോട് കടപ്പുറത്ത് നടക്കുന്നുണ്ട്. കോഴിക്കോടിന് പുറമെ ബിജെപി പത്തനംതിട്ടയിലും എറണാകുളത്തും തൃശൂരിലും റാലി നടത്തിയേക്കും. 

Tags