ഭാരതാംബ വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രി അയച്ച കത്തിന് രാജ്ഭവൻ ഇന്ന് മറുപടി നൽകിയേക്കും

governor
governor

ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങൾ മാത്രം ഉപയോഗിക്കാനും, മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടെ ചിഹ്നങ്ങൾ ഉപയോഗിക്കരുത് എന്നുമാണ് മുഖ്യമന്ത്രിയുടെ കത്തിലുളളത്

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രി അയച്ച കത്തിന് രാജ്ഭവൻ ഇന്ന് മറുപടി നൽകിയേക്കും. രാജ്ഭവനിലെ പരിപാടികളിൽ നിന്ന് ഭാരതാംബയുടെ ചിത്രം ഒഴിവാക്കില്ല എന്നാണ് സർക്കാരിനെ അറിയിക്കുക.

മന്ത്രി വി ശിവൻകുട്ടിയുടെ പ്രോട്ടോക്കോൾ ലംഘനവും കേരള സർവകലാശാലയിൽ നടന്ന ക്രമസമാധാന പ്രശ്നവും രാജ്ഭവൻ മുഖ്യമന്ത്രിയെ അറിയിക്കും.കഴിഞ്ഞ ദിവസം ഭാരതാംബ വിവാദം മന്ത്രിസഭാ യോഗം വിശദമായി ചർച്ച ചെയ്തിരുന്നു.  പിന്നാലെ മുഖ്യമന്ത്രി കത്ത് നൽകുമെന്നും അറിയിച്ചിരുന്നു.

tRootC1469263">

ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങൾ മാത്രം ഉപയോഗിക്കാനും, മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടെ ചിഹ്നങ്ങൾ ഉപയോഗിക്കരുത് എന്നുമാണ് മുഖ്യമന്ത്രിയുടെ കത്തിലുളളത്. ഇതിനാണ് ഇന്ന് മറുപടി നൽകുക. മന്ത്രിമാരായ വി ശിവൻകുട്ടി, പി പ്രസാദ് എന്നിവരാണ് വേദിയിൽ ഭാരതാംബ ചിത്രം വെച്ചതിനെ തുടർന്ന് രാജ്ഭവനിലെ പരിപാടികൾ നേരത്തെ ബഹിഷ്കരിച്ചിരുന്നു. 

Tags