സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരും; അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനം

Rain warning again; Heavy rain likely in four districts tomorrow, yellow alert

നാളെ നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കോട്ടയം, ഇടുക്കി, മലപ്പുറം,കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരും. ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഇന്ന് മൂന്ന് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

നാളെ നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കോട്ടയം, ഇടുക്കി, മലപ്പുറം,കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഞായറാഴ്ച ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് ലെല്ലോ മുന്നറിയിപ്പുള്ളത്.

ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് (18/09/2026) മുതല്‍ 20/09/2026 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

18/09/2026: ആലപ്പുഴ, കോട്ടയം, ഇടുക്കി

19/09/2026: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്

20/09/2026: കോട്ടയം, ഇടുക്കി, എറണാകുളം

Tags