സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴകനക്കും
സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴകനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിനാല്‍ വരുന്ന 5 ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശക്തി കൂടിയ ന്യൂനമര്‍ദ്ദം വടക്കന്‍ ഒഡിഷക്ക് മുകളിലായി സ്ഥിതി ചെയ്യുന്നു.
അടുത്ത രണ്ടു ദിവസം ഛത്തീസ്ഗഡ്കിഴക്കന്‍ മധ്യപ്രദേശ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുള്ളതിനാലും, തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശിനും വടക്ക് കിഴക്കന്‍ മധ്യപ്രദേശിനും മുകളിലായി ചക്രവാതച്ചുഴി നില നില്‍ക്കുന്നതിനാലുമാണ് മഴ ശക്തിപ്പെടുക. ഒരു ജില്ലയ്ക്കും മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.