സംസ്ഥാനത്ത് ഇന്നും തുടരും മഴ; ചക്രവാത ചുഴി ഇന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കും, രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്


സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ രേഖപ്പെടുത്തിയ കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് നിലനിൽക്കുന്നത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോ,ട് വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.
tRootC1469263">തെക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറയും എന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. ഗുജറാത്ത് തീരത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി ഇന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കും. ഇതിനൊപ്പം ബംഗാൾ ഉൾക്കടലിലും ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. ഇവയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. തീരദേശ മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും പ്രത്യേക ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നുണ്ട്.
