കേരളത്തിൽ തിങ്കളാഴ്ച മുതൽ മഴക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Sep 12, 2026, 13:50 IST
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴക്ക് സാധ്യത എന്ന് കാലാവസ്ഥ പ്രവചനം. മുൻകരുതലിന്റെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകലിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ കെ.എസ്.ഇ.ബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കേണ്ടതാണ്.
.jpg)

