മഴ മുന്നറിയിപ്പിൽ മാറ്റം ; കേരളത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Low pressure in the Bay of Bengal; Summer rains are expected in the state

 സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. എന്നാൽ നാളെ മുതൽ സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക അലർട്ടുകൾ നൽകിയിട്ടില്ല.

മഴയ്‌ക്കൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇടിമിന്നൽ ലക്ഷണങ്ങൾ കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകാനും വൈദ്യുത പോസ്റ്റുകൾ തകരാനും സാധ്യതയുള്ളതിനാൽ യാത്രക്കാരും പൊതുജനങ്ങളും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും നിർദേശമുണ്ട്.

Tags