ഞായാറാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴ
സംസ്ഥാനത്ത് ഞായറാഴ്ച (നവംബർ 8) വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് (നവംബർ 4) കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും നാളെ (നവംബർ 5) പത്തനംതിട്ട ജില്ലയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാൽ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അവിടെ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
കടലിലെയും അന്തരീക്ഷത്തിലെയും മാറ്റങ്ങളാണ് മഴ കനക്കാൻ കാരണം. ആന്ധ്ര തീരത്ത് തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിനൊപ്പം ലക്ഷദ്വീപിനും തെക്കൻ തമിഴ്‌നാടിനും മുകളിലായി ചക്രവാതച്ചുഴികളും നിലനിൽക്കുന്നുണ്ട്. ഇവയുടെ സ്വാധീനഫലമായി വരുന്ന ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.
.jpg)

