സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല

Heavy rains likely in the state till Friday; Orange alert in Kannur and Kasaragod districts today



സംസ്ഥാനത്ത് ദിവസങ്ങളായി തുടർന്ന അതിതീവ്ര മഴയ്ക്ക് ശമനമാകുന്നു. അപ്രതീക്ഷിത മഴ സൃഷ്ടിച്ച വലിയ നാശനഷ്ടങ്ങളിൽ നിന്നും ജനങ്ങൾക്ക് ആശ്വാസമേകി അടുത്ത രണ്ട് ദിവസങ്ങളിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. എങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഴ കുറഞ്ഞെങ്കിലും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം. മുൻകരുതലിന്റെ ഭാഗമായി കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് നിലനിൽക്കുന്നുണ്ട്.
 

Tags