കേരളത്തിൽ വീണ്ടും മഴ സജീവമാകുന്നു; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

rain

 സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെയും മറ്റന്നാളുമായി വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 13 – ന് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്. ഈ രണ്ട് ജില്ലകളിലും നാളെ യെല്ലോ അലർട്ട് ആയിരിക്കും. അതേസമയം, ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും ഒരു ജില്ലയിലും നൽകിയിട്ടില്ലെങ്കിലും എല്ലാ ജില്ലകളിലും നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

തുടർന്ന് ഓഗസ്റ്റ് 14 – ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. ഈ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ചയോളം നീണ്ട കനത്ത മഴയ്ക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞിരുന്നു.

Tags