വരും മണിക്കൂറില്‍ മഴ ശക്തിപ്രാപിച്ചേക്കാം; കേരളത്തില്‍ മുന്നറിയിപ്പ്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
എറണാകുളം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതേസമയം ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ട് ആണ് ഉള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
tRootC1469263">ദിത്വ ചുഴലിക്കാറ്റിന്റെ സാന്നിധ്യം മൂലം രൂപപ്പെട്ട കനത്ത മഴ തമിഴ്‌നാടിന്റെ തീരദേശ ജില്ലകളില്‍ നാശം വിതച്ചു. വിവിധ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ നിർദേശ പ്രകാരം വടക്കൻ തീരദേശ തമിഴ്‌നാട്, പുതുച്ചേരി, കാരക്കല്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കാൻ സാധ്യത.
കൃഷ്ണഗിരി, ധർമ്മപുരി, തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി, രാമനാഥപുരം ജില്ലകളില്‍ നാളെ വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്
.jpg)


