വീണ്ടും മഴയെത്തുന്നു ; 12 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

Low pressure likely in Bay of Bengal by Tuesday; Rain warning till Wednesday

കണ്ണൂരും കാസര്‍കോടും ഒഴികെ 12 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ട്. 

സംസ്ഥാനത്ത് തുലാവര്‍ഷം ഇന്ന് എത്തും. ഇനിയുള്ള ദിവസങ്ങളില്‍ മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂരും കാസര്‍കോടും ഒഴികെ 12 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ട്. 

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.

Tags