സംസ്ഥാനത്ത് ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യത
Mar 17, 2026, 14:10 IST
സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ് നിലനിൽക്കുന്നത്. നേരിയ മഴയ്‌ക്കാണ് സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
tRootC1469263">കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്:
NOWCAST – അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)
പുറപ്പെടുവിച്ച സമയവും തീയതിയും 01.00 PM; 17/03/2026
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
.jpg)


