സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

rain
rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, വയനാട്, കാസര്‍ഗോഡ് ജില്ലകള്‍ ഒഴികെ, മറ്റ് ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പ്.

tRootC1469263">

ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . നാളെ രണ്ട് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ടാണ്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കി. അതേസമയം , മഴയുടെ ശക്തി നാളെ മുതല്‍ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Tags