ജനശതാബ്ദി ഉൾപ്പെടെ ആറ് ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി പിൻവലിച്ച് റെയിൽവേ; ടിക്കറ്റ് നിരക്ക് കുറയും

Railways withdraws superfast status of six trains including Jan Shatabdi; Ticket prices will be reduced

തിരുവനന്തപുരം: ആവശ്യമായ വേഗതയില്ലാത്തതിനെ തുടർന്ന് കേരളത്തിലോടുന്ന തിരുവനന്തപുരം-കണ്ണൂർ, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസുകൾ ഉൾപ്പെടെ ആറ് ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി റെയിൽവേ പിൻവലിച്ചു. സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്ക് ആവശ്യമായ ശരാശരി വേഗതയായ മണിക്കൂറിൽ 55 കിലോമീറ്റർ പാലിക്കാൻ സാധിക്കാത്തതാണ് റെയിൽവേയുടെ ഈ നടപടിക്ക് കാരണം.

തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (16380/79), തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (16376/75) എന്നിവയുടെ പുതിയ നമ്പർ 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതിനുപുറമേ ലോകമാന്യ തിലക്-തിരുവനന്തപുരം ഗരീബ് രഥ്, എറണാകുളം-പറ്റ്‌ന ട്രെയിൻ, ലോകമാന്യതിലക്-തിരുവനന്തപുരം നോർത്ത് ബൈവീക്കിലി, യശ്വന്ത്പുര-തിരുവനന്തപുരം നോർത്ത് എന്നീ ട്രെയിനുകളും ജനുവരി മുതൽ സാധാരണ എക്‌സ്പ്രസ് ട്രെയിനുകളായി സർവീസ് നടത്തും. സൂപ്പർഫാസ്റ്റ് സർചാർജ് ഒഴിവാകുന്നതോടെ ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകുന്നത് യാത്രക്കാർക്ക് ആശ്വാസമാകുമെങ്കിലും, നിലവിൽ തന്നെ വൈകിയോടുന്ന ഇത്തരം ട്രെയിനുകൾ സാധാരണ എക്‌സ്പ്രസുകളായി മാറുന്നതോടെ യാത്രാസമയം ഇനിയും നീളുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

Tags