മംഗളൂരുവില്‍ നിന്ന് ഷൊർണൂരിലേക്ക് ഇന്ന് സ്പെഷ്യല്‍ ട്രെയിൻ അനുവദിച്ച്‌ റെയില്‍വേ

train
train

കാസർകോഡ‌്(വൈകിട്ട് 6.38), കാഞ്ഞങ്ങാട്(7.04), നീലേശ്വരം(7.13), ചെറുവത്തൂർ(7.20), പയ്യന്നൂർ(7.31), പഴയങ്ങാടി(7.44), കണ്ണൂർ(8.17), തലശ്ശേരി(8.38), മാഹി(8.49), വടകര(9.04), കൊയിലാണ്ടി(9.24), കോഴിക്കോട്(9.52),...

മംഗളൂരുവില്‍ നിന്ന് ഷൊർണൂരിലേക്ക് ഇന്ന് അണ്‍റിസർവ്‌ഡ് സ്പെഷ്യല്‍ ട്രെയിൻ അനുവദിച്ച്‌ ദക്ഷിണ റെയില്‍വേ.മംഗളൂരു സെൻട്രല്‍-ഷൊർണൂർ ജംഗ്ഷൻ വണ്‍വേ അണ്‍റിസർവ്‌ഡ്(നമ്ബർ 06131) സ്പെഷ്യല്‍ ട്രെയിൻ ഇന്ന് വൈകിട്ട് 6ന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാത്രി 12.30ന് ഷൊർണൂരിലെത്തും. 5 ചെയർകാർ, 13 ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ച്‌, 2 സെക്കൻഡ് ക്ലാസ് കം ബ്രേക്ക് വാൻ കോച്ച്‌ എന്നിവയാണ് സ്പെഷ്യല്‍ ട്രെയിനില്‍ ഉണ്ടാവുക.

tRootC1469263">

കാസർകോഡ‌്(വൈകിട്ട് 6.38), കാഞ്ഞങ്ങാട്(7.04), നീലേശ്വരം(7.13), ചെറുവത്തൂർ(7.20), പയ്യന്നൂർ(7.31), പഴയങ്ങാടി(7.44), കണ്ണൂർ(8.17), തലശ്ശേരി(8.38), മാഹി(8.49), വടകര(9.04), കൊയിലാണ്ടി(9.24), കോഴിക്കോട്(9.52), ഫറൂഖ്(10.09), തിരൂർ(10.38), കുറ്റിപ്പുറം(10.59) എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പ് ഉണ്ട്.

 അധിക കോച്ചുകളും

ക്രിസ്മസ് അവധിക്ക് ഏറ്റവുമധികം യാത്രാത്തിരക്കുള്ള ദിവസങ്ങളില്‍ ചില സ്ഥിരം ട്രെയിനുകളില്‍ അധിക കോച്ചുകളും അനുവദിച്ചിട്ടുണ്ട്. ചെന്നൈ-മംഗളൂരു സെൻട്രല്‍ എക്സ്‌പ്രസില്‍(16159) ഡിസംബർ 23ന് ഒരു സ്ലീപ്പർ കോച്ച്‌ അധികമായി അനുവദിച്ചു.

ഡിസംബർ 21നും 25നും പുറപ്പെടുന്ന മംഗളൂരു സെൻട്രല്‍-ചെന്നൈ എഗ്‌മോർ(16160) എക്സ്‌പ്രസില്‍ ഒരു സ്ലീപ്പർ കോച്ച്‌ അധികമായി അനുവദിച്ചു. ഡിസംബർ 23ന് പുറപ്പെടുന്ന തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്‌പ്രസില്‍(12076) ഒരു ചെയർകാർ അധികമായി അനുവദിച്ചു. ഡിസംബർ 23ന് പുറപ്പെടുന്ന കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്‌പ്രസില്‍(12075) ഒരു ചെയർകാർ അധികമായി അനുവദിച്ചതായും റെയില്‍വേ പാലക്കാട് ഡിവിഷൻ അറിയിച്ചു.

Tags