നടന്നെത്തിയത് തളാപ്പ് റോഡിൽ: റെയിൽവെ സ്റ്റേഷനിലെത്താനുള്ള പ്ലാൻ പൊളിഞ്ഞുവെന്ന് ഗോവിന്ദച്ചാമിയുടെ റിമാൻഡ് റിപ്പോർട്ട്

Weapons found in Govindachamy's possession
Weapons found in Govindachamy's possession


കണ്ണൂർ: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി പിടിയിലായത് വഴിതെറ്റിയതിനാൽ 'ദേശീയ പാതയിലൂടെ രാവിലെ 8.30 ന് സഞ്ചരിച്ച ഇയാൾ തളാപ്പ് സുന്ദരേശ്വരം ക്ഷേത്രത്തിന് മുൻവശത്തൂടെ ഇരട്ടക്കണ്ണൻ പാലത്തിലൂടെ ചിറക്കൽ റെയിൽവെ സ്റ്റേഷനിലെത്താനാണ് പദ്ധതിയിട്ടത്. എന്നാൽ എ കെ.ജി ആശുപത്രിക്ക് മുൻപിലെത്തിയപ്പോൾ തളാപ്പ് റോഡിലാണ് എത്തിയത്. ഇവിടെ നിന്നും മൂന്ന് നാട്ടുകാർ തിരിച്ചറിയുകയും പൊലി സിൽ അറിയിക്കുകയും ചെയ്തു.

tRootC1469263">

ജയിൽ ചാട്ടത്തിന് ശേഷം ട്രെയിനിൽ ഗുരുവായൂരിൽപോയി അവിടെ നിന്നും കവർച്ച നടത്തിയ പണം കൊണ്ടു തമിഴ്നാട്ടിലേയ്ക്ക് കടക്കാനായിരുന്നു ​​ഗോവിന്ദച്ചാമിയുടെ പ​ദ്ധതിയെന്നാണ് റിമാൻഡ് റിപ്പോർട്ട്.  ജയിലിൽ നിന്ന് പുറത്തെത്തി റെയിൽവെ സ്റ്റേഷനിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ വഴി തെറ്റിയതിനാൽ റെയിൽവെ സ്റ്റേഷനിലേയ്ക്ക് എത്താനായില്ലെന്നും റിമാൻഡ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സഹതടവുകാരനോട് ജയിൽ ചാട്ടത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും ജയിൽ ചാട്ടത്തിന് ആറു മാസം മാത്രമേ ശിക്ഷയുള്ളൂവെന്ന് സഹതടവുകാരൻ പറഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ സൂചനയുണ്ട്.
 

Tags