റെയിൽ വൺ ആപ്പിലെ മൂന്നു ശതമാനം നിരക്കിളവ് ആറു മാസംകൂടി നീട്ടി
തിരൂർ : ഡിജിറ്റൽ ടിക്കറ്റിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റെയിൽ വൺ മൊബൈൽ ആപ്പിലൂടെ ടിക്കറ്റെടുക്കുന്നവർക്ക് മൂന്നു ശതമാനം കിഴിവ് നൽകുന്നത് റെയിൽവേ ആറു മാസത്തേക്കുകൂടി നീട്ടി. അൺ റിസർവ്ഡ് ടിക്കറ്റുകൾക്കാണ് കിഴിവ് നൽകിവരുന്നത്. ജൂലൈ 14 വരെയാണ് ഈ ആനുകൂല്യം തുടരുക. റെയിൽ വൺ ആപ് തുടങ്ങിയ സമയംതൊട്ട് നൽകുന്ന ആനുകൂല്യമാണ് ആറു മാസത്തേക്കുകൂടി നീട്ടിയത്. റെയിൽ വൺ ആപ്പിലേക്ക് യാത്രക്കാരെ ആകർഷിക്കുകയെന്ന ലക്ഷ്യവുമുണ്ട്. ആർ വാലറ്റ് ഉപയോഗിച്ച് ടിക്കറ്റെടുക്കുന്നവർക്ക് മൂന്നു ശതമാനം കാഷ് ബാക്ക് നൽകുന്നതും തുടരും.
tRootC1469263">ട്രെയിൻ യാത്രക്കാർ ഉപയോഗിക്കുന്ന ഐ.ആർ.സി.ടി.സി റെയിൽ കണക്ട്, എൻ.ടി.ഇ.എസ്, യു.ടി.എസ് ഓൺ മൊബൈൽ, റെയിൽ മദദ്, ഫുഡ് ഓൺ ട്രാക്ക് എന്നിവ ഒരുമിച്ചു ലഭിക്കുന്നതാണ് പുതിയ റെയിൽ വൺ ആപ്. ഇതിലൂടെ റിസർവ്ഡ് ടിക്കറ്റുകൾ, അൺ റിസർവ്ഡ് ടിക്കറ്റുകൾ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ എന്നിവയെല്ലാം എടുക്കാം.
ആപ്പുകളിലെ സേവനങ്ങൾക്കെല്ലാം യു.പി.ഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിങ്, ആർ വാലറ്റ് എന്നിവയിലൂടെ പണം നൽകാം. ട്രെയിനുകളുടെ യാത്രാവിവരങ്ങൾ, കോച്ച് പൊസിഷൻ, പ്ലാറ്റ്ഫോം വിവരങ്ങൾ, പി.എൻ.ആർ സ്റ്റാറ്റസ്, റീഫണ്ട് സ്റ്റാറ്റസ് എന്നിവ മനസ്സിലാക്കാനും ഭക്ഷണം ഓർഡർ ചെയ്യാനും റെയിൽ വൺ ആപ്പിലൂടെ സാധിക്കും. പരാതികൾ നൽകാനും സേവനങ്ങൾ ആവശ്യപ്പെടാനുമെല്ലാം ഈ ആപ് മതി. ദക്ഷിണ റെയിൽവേയിൽ ആകെയുള്ള അൺ റിസർവ്ഡ് ടിക്കറ്റ് വിൽപനയുടെ 29.5 ശതമാനവും മൊബൈൽ ആപ്പുകളിലൂടെയാണ്.
.jpg)


