ചൂരല്‍മല ഫണ്ട് പിരിവിന്റെ പേരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ ഹീനകൃത്യങ്ങളില്‍ അന്വേഷണം വേണം: കെ റഫീഖ്

rahul

ചൂരല്‍മല ദുരന്തത്തിന്റെ മുറിവുകളില്‍ ഉപ്പുതേക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ചൂരല്‍മല ഫണ്ട് പിരിവിന്റെ പേരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ ഹീനകൃത്യങ്ങളില്‍ അന്വേഷണം വേണമെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. ഏതെല്ലാം വിധത്തിലാണ് ചൂരല്‍മല ദുരന്തത്തെ കോണ്‍ഗ്രസ് ദുരുപയോഗം ചെയ്തിരിക്കുന്നത് എന്ന് നോക്കൂവെന്നും റഫീഖ് പറഞ്ഞു. ചൂരല്‍മല ദുരന്തത്തിന്റെ മുറിവുകളില്‍ ഉപ്പുതേക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അവസാനത്തെ ജീവനും വാരിയെടുക്കാനും രക്ഷപ്പെട്ട മനുഷ്യരെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്താനും എല്ലാ മനുഷ്യരും ഒന്നിച്ചു നിന്നകാലത്ത് രാഹുല്‍ മാങ്കൂട്ടവും അയാളുടെ അധോലോക സംഘവും ചൂരല്‍മലയിലെ മനുഷ്യരുടെ ജീവനെവെച്ച് ചൂതാടുകായായിരുന്നോ എന്നും കെ റഫീഖ് ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റഫീഖിന്റെ പ്രതികരണം.

tRootC1469263">

പുറത്തുവന്ന ഗുരുതരമായ വെളിപ്പെടുത്തല്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ മാത്രം തലയില്‍ വെച്ച് രക്ഷപ്പെടാമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതേണ്ടെന്നും അന്നത്തെ മുഴുവന്‍ നേതൃത്വത്തിനും ഇതില്‍ പങ്കുണ്ടെന്ന കാര്യം പകല്‍പോലെ വ്യക്തമാണെന്നും റഫീഖ് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വം അടിയന്തരമായി മറുപടി പറയാന്‍ തയ്യാറാകണം. ചൂരല്‍മല ദുരന്ത ബാധിതര്‍ക്കെന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പണപ്പിരിവിന്റെ പേരില്‍ നടത്തിയ ഹീനകൃത്യങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ചു കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും കെ റഫീഖ് കൂട്ടിച്ചേര്‍ത്തു.


 

Tags