രാഹുലിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

rahul mankoottathil

തിരുവല്ല മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കാനാണ് സാധ്യത. ജാമ്യാപേക്ഷ രാഹുലിന്റെ അഭിഭാഷകന്‍ ഇന്ന് തന്നെ സമര്‍പ്പിച്ചിട്ടുണ്ട്.

ബലാത്സക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കാനാണ് സാധ്യത. ജാമ്യാപേക്ഷ രാഹുലിന്റെ അഭിഭാഷകന്‍ ഇന്ന് തന്നെ സമര്‍പ്പിച്ചിട്ടുണ്ട്.

പത്തനംതിട്ട മജിസ്‌ട്രേറ്റാണ് രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. രാഹുലിനെ മാവേലിക്കര സബ്ജയിലിലേക്ക് മാറ്റും. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക അന്വേഷ സംഘം രാഹുലിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഡിഎന്‍എ സാമ്പിള്‍ പരിശോധിച്ചു. പൊട്ടന്‍സി മെഡിക്കല്‍ പരിശോധനയും നടത്തി.

tRootC1469263">

പത്തനംതിട്ട എ ആര്‍ ക്യാമ്പിലെ ചോദ്യം ചെയ്യലിന് ശേഷം വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത് മുതല്‍ മജിസ്ട്രേറ്റിന് മുന്നിലെത്തിക്കുന്നതുവരെ വഴിനീളെ രാഹുലിന് നേരെ ഡിവൈഎഫ്ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.

Tags