വീട്ടില്‍ നിന്ന് പുറത്തേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍; പിന്നാലെ പാഞ്ഞ് പൊലീസ്
ക്ഷേത്രത്തിലേക്കാണ് പോയതെന്നാണ് രാഹുല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത്. പത്തനംതിട്ട വിട്ട് പോകരുതെന്നാണ് പൊലീസ് രാഹുലിന് നല്‍കിയിരിക്കുന്ന നിർദേശം
പത്തനംതിട്ട: അടൂർ മുണ്ടപ്പള്ളിയിലെ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്ക് പിന്നാലെ പാഞ്ഞ് പൊലീസ്.ഇന്നലെയാണ് രാഹുല്‍ അടൂരിലെ വീട്ടിലെത്തിയത്. വീടിന് ചുറ്റും പൊലീസ് കാവലുണ്ട്. ഇന്ന് രാവിലെ അപ്രതീക്ഷിതമായി രാഹുല്‍ സ്കൂട്ടറില്‍ പുറത്തേക്ക് പോകുകയായിരുന്നു. പിന്നാലെ പൊലീസും പിന്തുടർന്നു.
tRootC1469263">കുറച്ചുസമയത്തിനുള്ളില്‍ രാഹുലും പൊലീസും തിരിച്ചെത്തി. ക്ഷേത്രത്തിലേക്കാണ് പോയതെന്നാണ് രാഹുല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത്. പത്തനംതിട്ട വിട്ട് പോകരുതെന്നാണ് പൊലീസ് രാഹുലിന് നല്‍കിയിരിക്കുന്ന നിർദേശം. എന്നാല്‍ പൊലീസ് അങ്ങനെ പറഞ്ഞിട്ടില്ലെന്നും കോടതി ഉത്തരവിനായി താൻ കാത്തിരിക്കുകയാണെന്നും രാഹുല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്ന് തന്നെ പാലക്കാട്ടേക്ക് പോകുമെന്നും രാഹുല്‍ വ്യക്തമാക്കി . ഷാഡോ പൊലീസ് സംഘമാണ് രാഹുലിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാൻ വീടിന് മുന്നിലുള്ളത്.
.jpg)


