രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എം എല്‍ എ സ്ഥാനവും രാജിവയ്ക്കണം ; കെ സുരേന്ദ്രന്‍

 K Surendran

രാഹുലിന്റെ പ്രവര്‍ത്തികള്‍ രാഷ്ട്രീയ മര്യാദയ്ക്ക് എതിരാണെന്നും, എം എല്‍ എ സ്ഥാനം രാജിവെക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എം എല്‍ എ സ്ഥാനവും രാജിവയ്ക്കണമെന്ന് മുന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് വ്യക്തമാക്കിയ സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനങ്ങളും അഴിച്ചുവിട്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പേ രാഹുലിന്റെ അധാര്‍മിക പ്രവര്‍ത്തികളെക്കുറിച്ച് സതീശന് അറിവുണ്ടായിരുന്നുവെന്നും, അവസാന നിമിഷം വരെ രാഹുലിനെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. രാഹുലിന്റെ പ്രവര്‍ത്തികള്‍ രാഷ്ട്രീയ മര്യാദയ്ക്ക് എതിരാണെന്നും, എം എല്‍ എ സ്ഥാനം രാജിവെക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

 രാഹുലിന്റെ മെന്റര്‍ എന്ന നിലയില്‍ സതീശനും ഈ വിഷയത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Tags