'രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നോടും മോശമായി പെരുമാറി; അന്ന് ഷാഫിയെ ഇക്കാര്യം അറിയിച്ചിരുന്നു'; ആരോപണവുമായി ഷഹനാസ്

shahanas
shahanas

കര്‍ഷക സമരത്ത് ഡല്‍ഹിയില്‍ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുല്‍ മോശം സന്ദേശം അയച്ചതെന്നും ഷഹനാസ് പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് സഹയാത്രികയും പ്രസാധകയുമായ എം എ ഷഹനാസ് രം?ഗത്ത്. രാഹുല്‍ തന്നോടും മോശമായി പെരുമാറിയെന്നും അന്ന് ഷാഫിയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ഷഹനാസ് വ്യക്തമാക്കി.


കര്‍ഷക സമരത്ത് ഡല്‍ഹിയില്‍ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുല്‍ മോശം സന്ദേശം അയച്ചതെന്നും ഷഹനാസ് പറഞ്ഞു. ഡല്‍ഹിയില്‍ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് സന്ദേശം അയച്ചത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരുമായി പോകാനായിരിക്കും എന്നാണ് താന്‍ കരുതിയത്. അതുകൊണ്ടുതന്നെ ഓക്കെ പറഞ്ഞു. പിന്നീടാണ് അയാള്‍ക്കൊപ്പം ഒറ്റയ്ക്ക് പോകാനാണ് ആവശ്യപ്പെട്ടതെന്ന് മനസിലായത്. അതിനുള്ള മറുപടി അയാള്‍ക്ക് കൊടുത്തുവെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു

tRootC1469263">

കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് വ്യക്തമായ ധാരണയുള്ള ആള്‍ തന്നെയാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും ഷഹനാസ് പറഞ്ഞു. സ്ത്രീകളോട് മോശമായി പെരുമാറുന്ന രാഹുലിനെ യൂത്ത് കോണ്‍?ഗ്രസ് അധ്യക്ഷനാക്കരുതെന്ന് ഷാഫിയോട് ആവശ്യപ്പെട്ടിരുന്നു. ഷാഫി നിരാകരിച്ചാല്‍ അതിനുള്ള തെളിവ് കാണിക്കാം. വ്യക്തിപരമായി അനുഭവം ഉണ്ടായത് കൊണ്ടാണ് ഷാഫി പറമ്പിലിനോട് ഇക്കാര്യം പറഞ്ഞതെന്നും ഷഹനാസ് പറഞ്ഞു. ഷാഫി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി ഇരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ഇല്ലായിരുന്നുവെന്നും ഷഹനാസ് ആരോപിച്ചു. പുരുഷാധിപത്യം എല്ലായിടത്തുമുണ്ട്. രാഹുലിനെതിരെ ഷാഫിക്ക് പല പരാതികളും ലഭിച്ചിരുന്നു. രാഹുലിനെ സംരക്ഷിച്ചിരുന്നത് ഷാഫിയാണെന്നും ഷഹനാസ് കൂട്ടിച്ചേര്‍ത്തു

Tags