രാഹുല്‍ മാങ്കൂട്ടത്തലിനെ പൊലീസ് വൈകാതെ അറസ്റ്റ് ചെയ്യും ; മന്ത്രി ശിവന്‍കുട്ടി

sivan kutty

തന്റേടമുള്ളവരാണ് കേരള പൊലീസെന്നും അരമണിക്കൂറോ ഒരു മണിക്കൂറോ വൈകിയാലും രാഹുലിനെ പിടികൂടുമെന്നും മന്ത്രി പ്രതികരിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ കുറച്ച് വൈകിയാലും പിടികൂടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഏത് ഒളിവ് സങ്കേതത്തില്‍ നിന്നാണെങ്കിലും രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള തന്റേടമുള്ളവരാണ് കേരള പൊലീസെന്നും അരമണിക്കൂറോ ഒരു മണിക്കൂറോ വൈകിയാലും രാഹുലിനെ പിടികൂടുമെന്നും മന്ത്രി പ്രതികരിച്ചു.

tRootC1469263">

'ഇത്രയും കോലാഹലം ഉണ്ടാക്കി നിരവധി പെണ്‍കുട്ടികളുടെ ജീവിതം തകര്‍ത്തയാള്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ പേടിച്ചോടുന്നത്. അത്രയും ഭയമുള്ളയാളാണ് അയാളെങ്കില്‍ എന്തിനാണ് ഇതിനെല്ലാം പോയത്. രാഹുലിന് യാതൊരു ചങ്കുറപ്പുമില്ല. ഇപ്പോള്‍ അയാള്‍ കിടുകിടാ വിറയ്ക്കുകയാണ്. അന്വേഷണം നടത്തിയാല്‍ ജയിലിടിഞ്ഞാല്‍ പോലും പുറത്തിറങ്ങാന്‍ കഴിയാത്ത നിലയിലുള്ള ശിക്ഷ ഉണ്ടാവാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസ് ആദ്യം ചെയ്യേണ്ടത് ഇത്തരത്തിലുള്ളവരെ ഇനി വെച്ചോണ്ടിരിക്കില്ലെന്ന തീരുമാനം എടുക്കുക എന്നതാണ്. മനസാക്ഷിയുള്ളവര്‍ക്ക് സഹിക്കുന്ന സംഭാഷണമാണോ ആ ഫോണ്‍ സംഭാഷണത്തില്‍ കേള്‍ക്കുന്നത്. അങ്ങനെയുള്ള ഒരാളെ സപ്പോര്‍ട്ട് ചെയ്യുന്നത് കെപിസിസിയുടെ മുന്‍ പ്രസിഡന്റാണ്. കോണ്‍ഗ്രസ് എവിടെയാണ് എത്തിനില്‍ക്കുന്നത് ഒന്ന് ആലോചിച്ച് നോക്കൂ', മന്ത്രി പറഞ്ഞു.

Tags