രാഹുലിനെതിരായ രണ്ടാമത്തെ കേസ് ; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് തിരുവനന്തപുരം സെഷൻസ് കോടതി പറയും. അടച്ചിട്ട മുറിയിൽ വിശദമായ വാദം കേട്ടശേഷം വിധിക്കായി മാറ്റിയ ഈ കേസിൽ, പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. വിവാഹ അഭ്യർത്ഥന നടത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഔട്ട് ഹൗസിൽ വെച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. ഇന്ന് വിധി പറയുന്നതുവരെ പോലീസ് മറ്റ് നടപടികളിലേക്ക് കടക്കരുതെന്ന് കോടതി നിർദേശിച്ചിരുന്നു.
tRootC1469263">അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയെ സൈബർ ഇടങ്ങളിൽ അധിക്ഷേപിച്ച കേസിൽ പ്രതികളായ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, മഹിള കോൺഗ്രസ് നേതാവ് രജിത പുളിയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജിയും ഇന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും; ഈ കേസിൽ പോലീസ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. കൂടാതെ, സമാനമായ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ വാങ്ങാനായി പോലീസ് ഇന്ന് വീണ്ടും അപേക്ഷ നൽകും.
.jpg)

