പദവി രാജിവച്ച് തലയൂരാൻ പ്ലാൻ ?; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ഉടനെന്ന് സൂചന

rahul mankoottathil
rahul mankoottathil

യുവനടിയുടെതടക്കമുള്ള ലൈംഗിക സന്ദേശ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ പദവി രാജിവെക്കാനൊരുങ്ങി രാഹുല്‍ മാങ്കൂട്ടത്തിൽ. രാജി ഉടന്‍ എന്നാണ് സൂചന. നേതാക്കള്‍ മാധ്യമങ്ങളെ കാണുന്നതിനു മുമ്പ് രാജി ഉണ്ടാകുമെന്നാണ് സൂചന. രാജിവെക്കണമെന്ന് ഹൈക്കമാൻഡ് നിര്‍ദേശം നല്‍കിയയുടനെയാണ് ഈ നീക്കം.

tRootC1469263">

രാഹുലിനെ ഇനി മത്സരിപ്പിക്കില്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. പരാതി ഗൗരവമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്. ഇപ്പോള്‍ നടപടി എടുത്തില്ലെങ്കില്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നു വരും. രാഹുല്‍ മാങ്കൂട്ടത്തിലിന് ഒരു ഇളവും നല്‍കേണ്ടതില്ലെന്നും ഹൈക്കമാൻഡ് നിലപാട് സ്വീകരിച്ചു. എ ഐ സി സി നേതാക്കള്‍ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തി. ദീപാ ദാസ് മുന്‍ഷി വി ഡി സതീശനുമായാണ് ചര്‍ച്ച നടത്തിയത്. വനിതകള്‍ക്ക് എതിരായ അതിക്രമം ആര് നടത്തിയാലും കോണ്‍ഗ്രസ് സംരക്ഷിക്കില്ലെന്ന് പാലക്കാട് ഡി സി സി പ്രസിഡൻ്റ് എ തങ്കപ്പന്‍ പറഞ്ഞു.
 

Tags