കോൺഗ്രസിലെ സ്ത്രീലമ്പടൻമാർ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത് : രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

What are the Congress's female chauvinists up to?: Chief Minister slams Rahul over Mangkoota issue
What are the Congress's female chauvinists up to?: Chief Minister slams Rahul over Mangkoota issue

തലശേരി : കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.കോൺഗ്രസിലെ സ്ത്രീലമ്പടന്മാർ എന്താണ് കാട്ടിക്കൂട്ടുന്നതെന്നു അദ്ദേഹം ചോദിച്ചു. പിണറായി പഞ്ചായത്തിലെ കാട്ടിലെപീടിക ചേരിക്കൽ ജൂനിയർ ബേസിക് യു.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയപ്പോൾ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

tRootC1469263">

 അവർ ‘ക്രിമിനൽ സംഘങ്ങളെ’ പോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളാണ് ഉയർന്നുവന്നുകൊണ്ടിരിക്കുന്നത്. ഈ അവസ്ഥ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദപ്പെട്ട പ്രവർത്തകരുടെ ഭാഗത്ത് എങ്ങനെ വരുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ്. 

ഈ വിഷയത്തിൽ ഇരയായ ആളുകൾ തെളിവുകളുമായി മുന്നോട്ട് വരാത്തതിന്റെ കാരണം ശക്തമായ ഭീഷണികളാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് മറ്റു നടപടികളിലേക്ക് പോയാൽ തൻ്റെ ജീവൻ അപകടത്തിലാകുമെന്ന് യുവതികൾ കണക്കാക്കുന്നു. നിലവിൽ പുറത്തുവന്നതിനേക്കാൾ അപ്പുറത്തുള്ള കാര്യങ്ങളും ചിലപ്പോൾ വന്നേക്കാം എന്നും നാം കാണേണ്ടതായിട്ടുണ്ട്. അങ്ങനെയുള്ള ഒരു ക്രിമിനൽ സംഘം, യഥാർത്ഥ ലൈംഗിക വൈകൃത കുറ്റവാളികൾ നാടിനു മുന്നിൽ വന്ന് വെൽ ഡ്രാഫ്റ്റ് ഡെന്ന് പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിച്ചാൽ അതൊന്നും പൊതുസമൂഹം അംഗീകരിക്കില്ല എന്നവർ കണ്ടോളണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags