യുഡിഎഫ് 102 സീറ്റുകൾ നേടി അധികാരം പിടിച്ചെടുത്തത് ഉമ്മൻ ചാണ്ടി എന്ന ജനനായകനുള്ള നീതിയാണ് ; രാഹുൽ മാങ്കൂട്ടത്തിൽ

rahul mankoottathil

 നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 102 സീറ്റുകൾ നേടി അധികാരം പിടിച്ചെടുത്തത് ഉമ്മൻ ചാണ്ടി എന്ന ജനനായകനുള്ള നീതിയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. “സാറേ, നമ്മുടെ പാർട്ടി ജയിച്ചു” എന്ന ആമുഖത്തോടെ ഉമ്മൻ ചാണ്ടിയെ അഭിസംബോധന ചെയ്താണ് രാഹുൽ ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്കും അദ്ദേഹത്തിന്റെ രക്തത്തിനായി ദാഹിച്ചവർക്കും കാലം കരുതിവെച്ച മറുപടിയാണ് ഈ വിജയമെന്ന് രാഹുൽ കുറിച്ചു.

വോട്ടെണ്ണലിൽ മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലായതിനെയും രാഹുൽ പരിഹസിച്ചിരുന്നു. “വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് വീട്ടിൽ പോയി ഇരിക്കാൻ ജനങ്ങൾ പറഞ്ഞു” എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. “പോ മോനെ വിജയാ എന്നല്ല, ഇറങ്ങിപ്പോ വിജയാ എന്നാണ് ജനം പറയുന്നത്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags