ലൈംഗിക പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കം സജീവമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് ആലോചന.
ലൈംഗിക പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കം സജീവമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് ആലോചന. അസാധാരണ സാഹചര്യം ഉണ്ടെങ്കിലേ നേരിട്ട് ഹൈക്കോടതിയില്‍ എത്താവൂ എന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. എംഎല്‍എ ആണെന്നതും അറസ്റ്റ് സാഹചര്യം ഉണ്ടെന്നതും ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ടു ഡേ ആയി ഹര്‍ജി എത്തിക്കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. അല്ലെങ്കില്‍ തിരുവന്തപുരത്ത് ഹര്‍ജി നല്‍കും.
tRootC1469263">
അതേസമയം, യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്ന് കേസെടുക്കും എന്നാണ് വിവരം. വലിയമല സ്റ്റേഷനില്‍ ആകും രാഹുലിനെതിരെ കേസെടുക്കുക. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം നേമം സ്റ്റേഷനിലേക്ക് കൈമാറും. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തശേഷം കേസ് പ്രത്യേക സംഘത്തിന് കൈമാറാനാണ് തീരുമാനം. പരാതിയില്‍ ഇന്നലെ രാത്രിയോടെയാണ് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രലോഭിച്ച് പീഡിപ്പിച്ചതും ഗര്‍ഭ ഛിദ്രത്തിന് വിധേയമാക്കിയതും പരാതിക്കാരി മൊഴിയായി നല്‍കിയിട്ടുണ്ട്.
.jpg)

