രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയുടെ ഐഡന്റിറ്റി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

arrest
arrest

അതിജീവതയുടെ ചിത്രം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നീ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു ഇയാള്‍.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ അതിജീവിതയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് മലപ്പുറത്ത് അറസ്റ്റില്‍. കെ പുരത്തെ തലപ്പള്ളി വീട്ടിലെ ടി അജീഷാണ്(45) പൊലീസ് പിടിയിലായത്. അതിജീവതയുടെ ചിത്രം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നീ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു ഇയാള്‍.

tRootC1469263">

താനൂര്‍ സിഐ കെടി ബിജിത്തിന്റെ നേത്യത്വത്തിലാണ് അജീഷിനെ അറസ്റ്റ് ചെയ്തത്. ചിത്രം പ്രചരിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. അതിജീവതയുടെ ചിത്രം പ്രചരിപ്പിച്ച കേസില്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് കഴിഞ്ഞ ദിവസം മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളാംങ്കല്ലൂര്‍ കുന്നത്തൂര്‍ സ്വദേശിയായ മേക്കാംത്തുരുത്തി വീട്ടില്‍ സിജോ ജോസി(45)നെയാണ് തൃശ്ശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു.


 

Tags