രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെനി നൈനാന് അടൂര്‍ നഗരസഭയില്‍ തോല്‍വി

feni nainan
feni nainan

രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗ കേസില്‍ ഫെനി നൈനാനെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 


പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെനി നൈനാന് തോല്‍വി. അടൂര്‍ നഗരസഭയിലെ എട്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ഫെനി നൈനാന്‍. ഇവിടെ ബിജെപി സീറ്റ് നിലനിര്‍ത്തി. ഫെനി നൈനാന്‍ മൂന്നാം സ്ഥാനത്താണ്. 

രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗ കേസില്‍ ഫെനി നൈനാനെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 

tRootC1469263">

പത്തനംതിട്ട നഗരസഭ പതിനാറാം വാര്‍ഡില്‍ 248 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിമതന്‍ ബിബിന്‍ ബേബി വിജയിച്ചു. കോണ്‍ഗ്രസ് പ്രതിപക്ഷനേതാവ് ജാസിം കുട്ടിയെ ആണ് തോല്‍പ്പിച്ചത്. അതേ സമയം, രാഹുലിന്റെ മറ്റൊരു വിശ്വസ്തന്‍ ജയിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ റിനോ പി രാജന്‍ 240 വോട്ടിന് ഏറത്തു പഞ്ചായത്ത് ആറാം വാര്‍ഡില്‍ നിന്നാണ് വിജയിച്ചത്. 25 വര്‍ഷത്തിലേറെയായി സിപിഎം ഭരിച്ചിരുന്ന എഴുമറ്റൂര്‍ പഞ്ചായത്ത് വാര്‍ഡ് രണ്ടില്‍ ബിജെപി ജയിച്ചു.  ബിജെപി പത്തനംതിട്ട ജില്ല സെക്രട്ടറി കെ ബിന്ദുവാണ് വിജയിച്ചത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ യുഡിഎഫാണ് മുന്നേറുന്നത്. 

Tags