വീണ്ടും തിരിച്ചടി ; രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു, ജാമ്യാപേക്ഷ 16ന് പരിഗണിക്കും
പത്തനംതിട്ട : ബലാത്സംഗ പരാതിയിൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്ന പ്രത്യേക അന്വേഷണ സംഘത്തിൻറെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റഡിയിൽ വിട്ടത്. അപേക്ഷ പരിഗണിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിനെ കസ്റ്റഡിയിൽ വിട്ടത്. 15ന് വൈകീട്ട് കോടതിയിൽ ഹാജരാക്കാനാണ് പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
tRootC1469263">രാഹുലിൻറെ ജാമ്യാപേക്ഷ ഇനി 16നാണ് പരിഗണിക്കുക. മാവേലിക്കര സബ്ബ് ജയിലിലുള്ള രാഹുലിനെ വൈദ്യപരിശോധന നടത്തിയശേഷം രാവിലെ 11 മണിയോടെയാണ് കോടതിയിൽ എത്തിച്ചത്.
കസ്റ്റഡിയിലുള്ള രാഹുലിനെ പീഡനം നടന്ന പത്തനംതിട്ടയിലെ ഹോട്ടലിലടക്കം എത്തിച്ച് തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം. അതിജീവിതയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈലും ലാപ്ടോപ്പും കണ്ടെത്തിയിട്ടില്ല. ഇതിനായി അടൂരും പാലക്കാടും രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.
.jpg)


