പന്തളത്ത് അയ്യങ്കാളി ജയന്തി ആഘോഷത്തിൽനിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി

Rahul Mangkootatil forced her to have an abortion; phone conversation with the woman is out

പന്തളം: കെപിഎംഎസിന്റെ അയ്യങ്കാളി ജയന്തി ആഘോഷത്തില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി. കെപിഎംഎസ് കുളനട യൂണിയന്‍ സെപ്റ്റംബര്‍ ആറിന് നിശ്ചയിച്ച പരിപാടിയില്‍നിന്നാണ് രാഹുലിനെ ഒഴിവാക്കിയത്.

ആഘോഷ പരിപാടിയിലെ ഉദ്ഘാടകനായാണ് രാഹുലിനെ നിശ്ചയിച്ചിരുന്നത്. പേരുവെച്ച് നോട്ടീസും പോസ്റ്ററും ഇറക്കിയിരുന്നു. പിന്നീട് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെ ഉദ്ഘാടകനായി നിശ്ചയിക്കുകയായിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുലിനെ കെപിഎംഎസ് പരിപാടിയില്‍നിന്ന് ഒഴിവാക്കിയതെന്ന് യൂണിയന്‍ പ്രസിഡന്റ് കുളനട ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Tags