‘രാഹുൽ കഴിഞ്ഞ ദിവസം വരെ ലൈവ് ആയിരുന്നല്ലോ, എംഎൽഎയെക്കൊണ്ട് ജനങ്ങൾക്ക് കിട്ടേണ്ട ഉപകാരം കിട്ടുന്നുണ്ട്’; വി.കെ ശ്രീകണ്ഠൻ
രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് വികെ ശ്രീകണ്ഠൻ എംപി. എംഎൽഎ കഴിഞ്ഞ ദിവസം വരെ ലൈവ് ആയിരുന്നല്ലോയെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. ആരും അക്കാര്യം ചോദിക്കുന്നില്ല. ആളുകൾക്ക് അക്കാര്യത്തിൽ ആശങ്കയില്ല. എംഎൽഎയെക്കൊണ്ട് ജനങ്ങൾക്ക് കിട്ടേണ്ട ഉപകാരം കിട്ടുന്നുണ്ടെന്നും വികെ ശ്രീകണ്ഠൻ എംപി പ്രതികരിച്ചു.
tRootC1469263">അതിനിടെ രാഹുൽ മാങ്കുട്ടത്തിൽ വിഷയത്തിൽ ഒരു പാർട്ടിയ്ക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല. ഇതിൽ കൂടുതൽ ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും. സി.പി.ഐ.എം ഇങ്ങനെ ചെയ്യുമോയെന്ന് ചോദിച്ച അദ്ദേഹം നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും വ്യക്തമാക്കി.കോൺഗ്രസിനെ തകർക്കാൻ സിപിഐഎം ബിജെപി ബാന്ധവം നിലനിൽക്കുന്നു.സിപിഐഎം ബിജെപി അന്തർധാര സജീവമാണെന്നും അദ്ദേഹം പറഞ്ഞു
.jpg)


